നോട്ട് നിരോധനം ദുരന്തം: രാഹുല്‍ ഗാന്ധി

Posted on: October 30, 2017 1:52 pm | Last updated: October 30, 2017 at 7:58 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനം ദുരന്തമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ മനസ്സറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക മേഖലക്ക് മേലുള്ള ടോര്‍പിഡോകളാണ്. നോട്ട് നിരോധനം നടപ്പാക്കിയ നവംബര്‍ എട്ട് ഇന്ത്യയുടെ ദുഖദിനമായിരുന്നു. ജിഎസ്ടി മികച്ച ആശയമായിരുന്നെങ്കിലും നടപ്പാക്കിയ രീതി ശരിയായില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.