എഴുത്തുകാരന്‍ കാഞ്ച ഇളയ്യ വീട്ടുതടങ്കലില്‍

Posted on: October 29, 2017 3:35 pm | Last updated: October 29, 2017 at 3:35 pm
കാഞ്ച ഇളയ്യ

ഹൈദരാബാദ്: രാജ്യത്തെ പ്രശസ്ത ദലിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഇളയ്യ വീട്ടുതടങ്കലില്‍. വിജയവാഡയിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നത് തടയാനായാണ് അദ്ദേഹത്തിന് വീട്ട് തടങ്കല്‍ ഏര്‍പ്പെടുത്തിയത്. വീടിന് ചുറ്റും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് വെള്ളിയാഴ്ചയാണ് കാഞ്ചയ്ക്ക്  പോലീസ് നോട്ടീസ് അയച്ചത്. പരിപാടിയില്‍ പങ്കടുക്കുന്നതിന് അനുമതിയില്ലെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. കാഞ്ച ഇളയ്യയെ പിന്തുണച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിക്ക് ചുറ്റും തടിച്ച് കൂടിയിരിക്കുന്നത്.

‘വൈശ്യര്‍ സാമൂഹിക കൊള്ളക്കാര്‍’ എന്ന പേരില്‍ ഈയടുത്ത് പ്രസിദ്ധീകരിച്ച കാഞ്ച ഇളയ്യയുടെ പുസ്തകം ആര്യവൈശ്യ സമുദായങ്ങളുടെ കടുത്ത എതിര്‍പ്പിന് ഇടവരുത്തിയിരുന്നു..