ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതിക്കായി കാത്തുനില്‍ക്കേണ്ട: സുപ്രീംകോടതി

Posted on: October 28, 2017 7:51 pm | Last updated: October 29, 2017 at 1:03 pm

ന്യൂഡല്‍ഹി: കുഞ്ഞിന് ജന്മം നല്‍കാനും ഗര്‍ഭഛിദ്രം നടത്താനും പ്രായപൂര്‍ത്തിയായ സ്ത്രീക്ക് പരിപൂര്‍ണ്ണ സ്വാന്തന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. അതിന് ഭര്‍ത്താവിന്റെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹൈകോടതി വിധി അംഗീകരിച്ചത്. തന്റെ അനുമതിയില്ലാതെ ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീയില്‍ നിന്ന് നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു.