Connect with us

Kerala

കോടതികളില്‍ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചത് കറുത്ത അധ്യായം: സ്പീക്കര്‍

Published

|

Last Updated

മലപ്പുറം: കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ സംഭവം ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആ അഴുക്ക് കഴുക്കിക്കളയാനുള്ള ബാധ്യത നീതിന്യായ വ്യവസ്ഥക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് നിയമ നിര്‍മാണം നടത്തുന്നത് സംബന്ധിച്ച് ഭരണപക്ഷവുമായും പ്രതിപക്ഷവുമായും ചര്‍ച്ച നടത്തുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Latest