ഹാദിയയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വനിതാ കമ്മീഷന്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി

Posted on: October 28, 2017 1:12 pm | Last updated: October 28, 2017 at 7:22 pm
SHARE

കോട്ടയം: ഇസ്ലാം മതം സ്വീകരിച്ചതിനെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ അടക്കപ്പെട്ട ഹാദിയയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് വനിതാ കമ്മീഷന്റെ നിര്‍ദേശം. കോട്ടയം പോലീസ് സൂപ്രണ്ടിനോടാണ് സംസ്ഥാന വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.

വീട്ടില്‍ താന്‍ മര്‍ദനത്തിന് ഇരയാകുന്നതായി ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍. ഹാദിയയുടെ കൂടുതല്‍ വീഡിയോ കൈവശമുണ്ടെന്നും അത് വനിതാ കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here