Connect with us

National

കീഴടങ്ങാന്‍ തയ്യാര്‍; ഇരുമ്പഴിക്കുള്ളിലും പ്രക്ഷോഭം തുടരും: ഹര്‍ദിക് പട്ടേല്‍

Published

|

Last Updated

അഹമ്മദാബാദ്: ബിജെപി. എംഎല്‍എയുടെ ഓഫീസ് ആക്രമിച്ച കേസില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. പോലീസിന് എന്നെ അറസ്റ്റ് ചെയ്യണമെന്നുണ്ടെങ്കില്‍ താന്‍ കീഴടങ്ങാമെന്നും ഇരുമ്പഴിക്കുള്ളില്‍ അടച്ചാലും താന്‍ പ്രക്ഷോഭം തുടരുമെന്നും ഹാര്‍ദിക്ക് ദേശീയ മാധ്യമത്തോട് പറഞ്ഞു.
2015ല്‍ ബി ജെപി എം എല്‍ എ റിഷികേശിന്റെ ഓഫീസ് ആക്രമിച്ച കേസിലാണ് ഹാര്‍ദിക് പട്ടേലിനും മറ്റ് ചില പാട്ടീദാര്‍ നേതാക്കള്‍ക്കുമെതിരെയും പോലീസ്
ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മെഹ്‌സാനയിലെ വിസ്‌നഗറിലുള്ള കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസില്‍ നേരത്തെ ഹര്‍ദികും മറ്റ് നേതാക്കളും ജാമ്യം നേടിയിരുന്നു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്ന് ഹര്‍ദിക് ഇന്നലെ അഭിഭാഷകന്‍ മുഖേനെ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും ഹര്‍ദിക്ക് പട്ടേലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ദികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

Latest