Connect with us

Kerala

റിയാദ്- കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി: റിയാദ്- കോഴിക്കോട് റൂട്ടില്‍ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ. വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സര്‍വീസ് നടത്തുക എയര്‍ ഇന്ത്യ മാനേജര്‍ കുന്‍ദന്‍ലാല്‍ ഗോത്വാള്‍ അറിയിച്ചു.
റിയാദ് -കോഴിക്കോട് സെക്ടറില്‍ ഈ മാസം 29 മുതല്‍ ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ നടത്തും. 174 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വീസ് നടത്തുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് നിലവില്‍ സര്‍വീസ് ഉള്ളത്. പുതിയ സര്‍വീസ് നിലവില്‍ വരുന്നതോടെ 1400 പേര്‍ക്ക് മാസം അധികമായി യാത്ര ചെയ്യാം.ഉച്ചയ്ക്ക് 1.15ന് റിയാദില്‍ നിന്നും പുറപ്പെട്ട് രാത്രി 8.45ന് കോഴിക്കോട് വിമാനം എത്തും. രാവിലെ 9.15ന് കോഴിക്കോട് നിന്നും പുറപ്പെട്ട് 11.45ന് റിയാദില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.

സിറ്റുകളെല്ലാം ഇക്കണോമി ക്‌ളാസാണ്. ലഗേജ് 30 കിലോ അനുവദിക്കും. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയും അനുവദിക്കും

---- facebook comment plugin here -----

Latest