ഐഎസ് ബന്ധം: കണ്ണൂരില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

Posted on: October 25, 2017 2:11 pm | Last updated: October 25, 2017 at 8:09 pm

കണ്ണൂര്‍: ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വളപട്ടണം ചക്കരക്കല്ല് സ്വദേശികളാണ് പിടിയിലായത്. തുര്‍ക്കിയിലായിരുന്ന ഇവര്‍ മടങ്ങിയെത്തിയപ്പോള്‍ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.