ആര്‍എസ്എസ് ഹിന്ദുമതത്തിലെ ഭീകര പ്രസ്ഥാനം; കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വരുന്നവര്‍ക്ക് പുരികത്തിനടത്ത് എത്തുമ്പോള്‍ മറുപടി കിട്ടും: കോടിയേരി

Posted on: October 25, 2017 12:17 pm | Last updated: October 25, 2017 at 12:17 pm

കോഴിക്കോട്: ആര്‍എസ്എസ് ഹിന്ദുമതത്തിലെ ഭീകര പ്രസ്ഥാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ വരുന്നവര്‍ക്ക് പുരികത്തിനടത്ത് എത്തുമ്പോള്‍ മറുപടി കിട്ടുമെന്നും കോടിയേരി പറഞ്ഞു.

കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തട്ടിപ്പാണെന്നും കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.