ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മുസ്ലിംകള്‍ ഇല്ലാത്തത് എന്തുകൊണ്ട്? ഹര്‍ഭജന്‍ സിംഗ് മറുപടി പറയുന്നു

Posted on: October 24, 2017 2:27 pm | Last updated: October 24, 2017 at 2:28 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തുകൊണ്ട് മുസ്ലിം കളിക്കാര്‍ ഇല്ലെന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് മറുപടിയുമായി സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന കളിക്കാര്‍ എല്ലാം ഹിന്ദുസ്ഥാനിയാണ് എന്നാണ് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്. ജാതിയുടെയോ വര്‍ണത്തിന്റെയോ മതത്തിന്റെയോ പേരില്‍ ഇന്ത്യന്‍ കളിക്കാരെ വേര്‍തിരിക്കാനാകില്ലെന്നും അവര്‍ എല്ലാവരും സഹോദരങ്ങള്‍ ആണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്തുകൊണ്ട് മുസ്ലിം കളിക്കാരെ ഉള്‍പ്പെടുത്തുന്നില്ല എന്ന് സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തത്. മുസ്ലിം കള്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തിയോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. മുസ്ലിംകളെ ടീമില്‍ ഉള്‍പ്പെടുത്താത്ത ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റിയെ ഭട്ട് വിമര്‍ശിക്കുകയും ചെയ്തു. ഇതിന് മറുപടിയുമായാണ് ഹര്‍ഭജന്‍ രംഗത്ത് വന്നിരിക്കുന്നത്.