ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ ലൈംഗിക ആരോപണവുമായി പ്രമുഖ താരങ്ങള്‍

Posted on: October 24, 2017 11:27 am | Last updated: October 24, 2017 at 11:27 am

ലൊസാഞ്ചല്‍സ്: ചലച്ചിത്ര മേഖലയിലെ ലൈംഗിക ആരോപണ കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ ശക്തമായ ആരോപങ്ങളാണ് പ്രമുഖ താരങ്ങളടക്കം ഉന്നയിച്ചിരുന്നത്.

ഹോളിവുഡില്‍ നിന്ന് മറ്റൊരു പീഡനക്കേസ് കൂടി ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ജയിംസ് ടൊബാക്കിന് എതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്.താരങ്ങളാക്കാമെന്നു വാഗ്ദാനം നല്‍കി ജയിംസ് ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി 38 സ്ത്രീകളാണു പരാതി നല്‍കിയത്

എന്നാല്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച ജയിംസ് പരാതിക്കാരായ സ്ത്രീകളെ കണ്ടിട്ടേയില്ലെന്ന് പ്രതികരിച്ചു.നടിമാരായ ടെറി കോണ്‍, ഇക്കോ ഡാനന്‍, ഗിറ്റാറിസ്റ്റും പാട്ടുകാരിയുമായ ലൂയിസ് പോസ്റ്റ് തുടങ്ങിയ 31 പേര്‍ പരസ്യമായിത്തന്നെ ജയിംസിനെതിരെ ആരോപണമുന്നയിച്ചു.