Connect with us

Kerala

ഗൗരിയുടെ മരണം; ആശുപത്രിയില്‍ നിന്നും ചികിത്സാ രേഖകള്‍ പരിശോധിച്ചു

Published

|

Last Updated

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിക്ക് ചികിത്സാ നിഷേധമുണ്ടായെന്ന് പോലീസ്. ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം നടത്തുകയാണ്. കൊല്ലം പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായ സ്‌കാനിംഗും നടത്തിയില്ല.

ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ഗൗരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 2 മണിയോടെയാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും എടുത്ത് ചാടിയത്. തലയ്ക്കും നട്ടെല്ലിനും പൊട്ടലേറ്റ കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല.

സംഭവത്തില്‍ രണ്ട് അധ്യാപികമാരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിന്ധു, ക്രെസന്റ് എന്നീ അധ്യാപികമാരുടെ പേരില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

രണ്ട് അധ്യാപികമാരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയത്.

Latest