ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ സാഹിത്യോത്സവ് : സ്വാഗതസംഘം രൂപീകരിച്ചു

Posted on: October 23, 2017 11:28 pm | Last updated: October 23, 2017 at 11:28 pm

ജിദ്ധ: പ്രവാസി വിദ്യര്‍ത്ഥികളിലെ സര്‍ഗ വാസനകളെ പ്രോത്സാഹിപ്പിക്കാനായി രിസാല സ്റ്റ്ഡി സര്‍ക്കിള്‍ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി ജിദ്ദ സെന്‍ട്രല്‍ ഒന്‍പതാമത് എഡിഷന്‍ സാഹിത്യോത്സവ് നവംബര്‍ 17 ന് നടക്കും. ഞായറാഴ്ച രാത്രി 9 ത് മണിക്ക് മര്‍ഹബയില്‍ ചേര്‍ന്ന യോഗത്തില്‍ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു .സയ്യിദ് ഹബീബ് അല്‍ ബുഹാരി തങ്ങള്‍ ഉപദേശകസമിതി ചെയര്‍മാനും ഗഫൂര്‍ വാഴക്കാട് സ്വാഗത സംഘം ചെയര്‍മാനും അബൂബക്കര്‍ ഐക്കരപ്പടി കണ്‍വീനറും നാസര്‍ സഖാഫി ഫിനാന്‍സ് കണ്‍വീനറുമായുള്ള സമിതി രൂപീകരിച്ചു.

ആര്‍.എസ്.സി സഊദി നാഷണല്‍ ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ അലി ബുഖാരിയുടെ അധ്യക്ഷതയില്‍ ഐ സി എഫ് ജിദ്ധ സെന്‍ട്രല്‍ പ്രസിഡന്റ് ഷാഫി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.വര്‍ണ്ണ പൊലിമ നിറഞ്ഞ കലമേളയില്‍ 63 ഇനങ്ങളിലായി 300 മത്സരാര്‍ഥികള്‍ ജിദ്ദയുടെ 8 സെക്ടറുകളില്‍ നിന്നുമായി പങ്കെടുക്കുന്ന കലാമേള ജിദ്ദ മലയാളി പ്രവാസികളില്‍ ആവേശമുള്ളതാകുമെന്ന് യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഷാഫി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.മുപ്പത് വയസ്സിനു താഴെയുള്ള മുഴുവന്‍ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള മത്സര ഇനങ്ങള്‍ 56 യൂണറ്റുകളില്‍ മത്സരിച് വിജയികളെ സെക്ടര്‍ മത്സര ശേഷമാണു സെന്‍ട്രല്‍ സാഹിത്യോത്സവിനു എത്തുന്നത്.

മൂല്യ ബോധമുള്ള കലാ മത്സരം ആധുനിക സമൂഹത്തിന കാഴ്ച വെക്കുന്ന സാഹിത്യോ്ല്‍സവ് വിത്യസതകൊണ്ട് ശ്രദ്ധ നേടുമെന്ന് ഐ സി എഫ് മിഡില്‍ ഈസ്സ്റ്റ് സെക്രട്ടറി മുജീബ് എ ആര്‍ നഗര്‍ പറഞ്ഞു. കാദര്‍ മാസ്റ്റര്‍,റഹീം വണ്ടൂര്‍,നൗഫല്‍ മുസ്ലിയാര്‍,നൗഫല്‍ കോടമ്പുഴ സംബന്ധിച്ചു. സെന്‍ട്രല്‍ കണ്‍വീനര്‍ നാസിം പാലക്കല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അബൂബക്കര്‍ ഐക്കരപ്പടി നന്ദിയും പറഞ്ഞു.