ആര്‍ എസ് സി സുലൈമാനിയ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

Posted on: October 23, 2017 7:02 pm | Last updated: October 23, 2017 at 8:04 pm
SHARE

ജിദ്ദ: ആര്‍ എസ് സി സുലൈമാനിയ യൂണിറ്റ് സാഹിത്യോത്സവ് സുലൈമാനിയയിലെ ദാറു ത്വയ്ബയില്‍ വെച്ച് നടന്നു.

വിവിധ ഇനങ്ങളില്‍ വിദ്യാര്‍ഥികളടക്കം ഒട്ടേറെ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.
ഷാനവാസ് മുസ്‌ലിയാര്‍ പാലക്കാടിന്റെ അധ്യക്ഷതയില്‍ ആര്‍ എസ് സി സൗദി നാഷണല്‍ ട്രെയിനിംഗ് കണ്‍വീനര്‍ സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ ഉദഘാടനം ചെയ്തു.കഇഎ ജാമിയ സെക്ടര്‍ പ്രസിഡന്റ് ഉണ്ണീന്‍ കുട്ടി ഫൈസി വെള്ളില ആശംസാ പ്രസംഗം നടത്തി.

വിജയികള്‍ നവംബര്‍ മൂന്നിന് നടക്കുന്ന ഐസിഎഫ് ജാമിയ സെക്ടര്‍ സാഹിത്യോത്സവിലേക്ക് യോഗ്യത നേടി.
സാബിത് കൊടുവള്ളി സ്വാഗതവും ഫവാസ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here