Connect with us

National

ബിജെപി വെട്ടില്‍; പാര്‍ട്ടിയില്‍ ചേരാന്‍ പട്ടേല്‍ പ്രക്ഷോഭ നേതാവിന് ഒരു കോടി രൂപ വാഗ്ദാനം, പത്ത് ലക്ഷം നല്‍കി

Published

|

Last Updated

ഗാന്ധിനഗര്‍: ബിജെപിയില്‍ ചേരാന്‍ തനിക്ക് ഒരു കോടി രൂപ ഒരു കോടി വാഗ്ദാനം ചെയ്തതായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പട്ടീദാര്‍ ആന്ദോളന്‍ സമിതി പാര്‍ട്ടി കണ്‍വീനറും ഹാര്‍ദിക് പട്ടേലിന്റെ അനുയായിയുമാണ് നരേന്ദ്ര പട്ടേല്‍.

അര്‍ധ രാത്രി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്‌തെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. പത്ത് ലക്ഷം രൂപ മുന്‍കൂറായി ലഭിച്ചെന്ന് പറഞ്ഞ അദ്ദേഹം നോട്ട് കെട്ടുകള്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു.

ഹാര്‍ദിക് പട്ടേലിന്റെ അനുയായിയായിരുന്ന വരുണ്‍ പട്ടേല്‍ ഇന്നലെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. വരുണ്‍ വഴിയാണ് തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടല്‍ പറഞ്ഞു. പത്ത് ലക്ഷം രൂപ അഡ്വാന്‍സായി തന്നപ്പോള്‍ ബാക്കി 90 ലക്ഷം നാളെ തരാമെന്ന് ഏറ്റിട്ടുണ്ട്. എന്നാല്‍, റിസര്‍വ് ബേങ്ക് മുഴുവനായി നല്‍കിയാലും തന്നെ വിലക്കെടുക്കാനാകില്ലെന്നും ബിജെപിയുടെയും വരുണ്‍ പട്ടേലിന്റെയും നിലപാട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാനാണ് താന്‍ പണം വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആരോപണങ്ങള്‍ വരുണ്‍ പട്ടേലും ബിജെപിയും നിഷേധിച്ചു. പട്ടീദാര്‍ സമൂഹം പാര്‍ട്ടിയില്‍ ചേരുന്നതില്‍ അതൃപ്തരായ കോണ്‍ഗ്രസ് ആരോപണം അഴിച്ചുവിടുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം.