ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഓഫീസിന്് പുതിയ ഡയറക്ടര്‍ ജനറല്‍

Posted on: October 22, 2017 9:08 pm | Last updated: October 22, 2017 at 9:08 pm

ദുബൈ: എമിറേറ്റിന്റെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഓഫീസിന് പുതിയ ഡയറക്ടര്‍ ജനറലിനെ നിയമിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവായി.

സഈദ് മുഹമ്മദ് അല്‍ അത്വിര്‍ ആണ് പുതിയ ഡയറക്ടര്‍ ജനറല്‍. ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റര്‍ വഴിയാണ് നിയമനക്കാര്യം പരസ്യപ്പെടുത്തിയത്. ‘സഈദ് എന്റെ സംഘത്തിന്റെ ഭാഗമാണ്, രാജ്യസേവന രംഗത്ത് സജീവ അംഗമാണ്, അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു’ നിയമന ഉത്തരവ് ട്വിറ്ററില്‍ കുറിച്ച ശേഷം ശൈഖ് മുഹമ്മദ് ഇങ്ങിനെലഅഭിപ്രായപ്പെട്ടു.