തോമസ്ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല

Posted on: October 22, 2017 12:42 pm | Last updated: October 22, 2017 at 4:28 pm

തിരുവനന്തപുരം: തോമസ് ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് നിയമസഭയോടുള്ള അനാദരവും, ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒട്ടും വൈകാതെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി തന്റെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമലംഘനവും, അധികാര ദുര്‍വ്വനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ ശ്രമിച്ചങ്കിലും സത്യം മൂടി വയ്കാനായില്ല. ഇനി ഈ മന്ത്രി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.