തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണബിസ്‌കറ്റുകള്‍ പിടികൂടി

Posted on: October 21, 2017 8:19 pm | Last updated: October 21, 2017 at 8:19 pm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നാല് കിലോ സ്വര്‍ണം പിടികൂടി. വിപണിയില്‍ ഇതിന് ഒന്നേകാല്‍ കോടി രൂപ വില വരും. സംഭവവമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി അഹ്മദ് ഗുഡേ ജംഷീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ദുബൈയില്‍ നിന്നാണ് ഇയാള്‍ എത്തിയത്.