Connect with us

Ongoing News

ഫിഫ അണ്ടര്‍ 17 ലോകകപ്പ്: ഘാനയെ കീഴടക്കി മാലി സെമിയില്‍

Published

|

Last Updated

ഗുവാഹത്തി: ഘാനയെ കീഴടക്കി മാലി ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സെമിയില്‍ കടന്നു. ഗുവാഹത്തിയില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാലി ജയം കുറിച്ചത്.

15ാം മിനുട്ടില്‍ ഹാദ്ജി ഡ്രമിയുടെ ഗോളില്‍ മാലിയാണ് മത്സരത്തില്‍ ആദ്യം സ്‌കോര്‍ ചെയ്തത്. 61ാം മിനുട്ടില്‍ ഡിമൗസ ട്രോറെ ലീഡുയര്‍ത്തി. 70ാം മിനുട്ടില്‍ ഖുദൂസ് മുഹമ്മദ് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് ഗോള്‍ നേടാന്‍ ഘാനക്ക് കഴിഞ്ഞില്ല.

അഫ്രിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് മാലിയുടെ മധുരപ്രതികാരം കൂടിയാണ് ഈ വിജയം. അന്ന് മാലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് ഘാന ചാമ്പ്യന്‍മാരായിരുന്നു.