സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥി താഴെവീണ സംഭവം; അധ്യാപകര്‍ക്കെതിരെ കേസ്

Posted on: October 21, 2017 10:02 am | Last updated: October 21, 2017 at 10:03 am

കൊല്ലം: സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി താഴെ വീണ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രണ്ട് അധ്യാപര്‍ക്കെതിരെയാണ് ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കൊല്ലത്തെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴെ വീണത്. കുട്ടി സ്വയം ചാടിയതാണെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ കുട്ടിയെ അധ്യാപകര്‍ മാനസികമായി തളര്‍ത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മറ്റൊരു കുട്ടിയുമായുളള തര്‍ക്കത്തില്‍ അധ്യാപകര്‍ ഈ കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വഴക്കുപറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണത്.

തലക്ക് പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കുട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സ്‌കൂളിലെ മറ്റ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കുട്ടിയുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും