കേരളാ കാമ്പസ് അസംബ്ലി; വയനാട്ടില്‍ ഇന്ന് ലൗഡ് സ്പീക്കര്‍ മുഴങ്ങും

    Posted on: October 21, 2017 8:12 am | Last updated: October 20, 2017 at 11:19 pm

    നടവയല്‍ മൗണ്ട് റാസി: വയനാട്ടിലെ അഞ്ച് പ്രധാന ബസ് സ്റ്റാന്റുകളില്‍ ഇന്ന് ലൗഡ് സ്പീക്കര്‍ മുഴങ്ങും .കേരളാ കാമ്പസ് അസംബ്ലിയുടെ ഭാഗമായി എസ് എസ് എഫ് വയനാട് ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ലൗഡ് സ്പീക്കറുമായി പ്രചരണ രംഗത്ത് വിത്യസ്തത തീര്‍ക്കുന്നത്.ജില്ലയിലെ വിവിധ കാമ്പസുകളിലെ പ്രതിനിധികള്‍ ഓരോ ബസ്റ്റാന്റിലുമെത്തി യാത്രക്കാരിലേക്ക് നേരിട്ട് അസംബ്ലി സന്ദേശ മെത്തിക്കാനാണ് ലൗഡ് സ്പീക്കര്‍ കൊണ്ട് ഉദ്ധേശിക്കുന്നത്.

    പുല്‍പ്പള്ളി ,പനമരം,മേപ്പാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ,തുടങ്ങിയ ഇടങ്ങളില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം വരെ ഉണ്ടാവും. ക്യാമ്പസ് അസംബ്ലിയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന്‍ അവസരമുണ്ടാകും. ക്യാമ്പസ് അസംബ്ലിയുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിന്‍ ശബ്ദം ഏറെ ശ്രദ്ധയാകര്‍ശിച്ചിരുന്നു. ട്രെയിന്‍ ശബ്ദത്തിന്റെ മറ്റൊരു രൂപമാണ് ‘ലൗഡ് സ്പീക്കറി’ലൂടെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ലക്ഷ്യമിടുന്നത്.സഅദ് കുതുബി, അജ്മല്‍, മുബഷിര്‍ എന്നിവര്‍ നേതൃത്വം നല്‍കും.