അധികൃതരുടെ അനാസ്ഥമൂലം ദൂരദര്‍ശിനി കാണാമറയത്താകുന്നു

Posted on: October 21, 2017 8:04 am | Last updated: October 20, 2017 at 11:06 pm

പാലക്കാട്: നക്ഷത്രങ്ങളെ അടുത്തുകാണാനും ,ആകാശദൃശ്യങ്ങള്‍ ആസ്വദിക്കാനുമായി മലമ്പുഴയില്‍സ്ഥാപിക്കാനായി ലക്ഷങ്ങള്‍ചെലവിട്ട് കൊണ്ടുവന്ന ടെലെസ്‌കോപ്പ് ഉപകരണങ്ങള്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം തുരുമ്പെടുത്തു നശിക്കുന്നു.

തിരുവനന്തപുരത്തെ പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ടെലെസ്‌കോപ്പ് സ്ഥാപിക്കാന്‍ ഡി ടി പി സി തീരുമാനിച്ചത്.ഇതിനായി16 ലക്ഷം അനുവദിക്കുകയും ,പ്ലാനറ്റോറിയത്തിലെ വിദഗ്ദ്ധര്‍ സ്ഥലത്തെത്തി ഗവര്‍ണ്ണര്‍ സീറ്റിലെമുന്‍പുണ്ടായിരുന്ന പവലിയനില്‍ സ്ഥാപിക്കാന്‍ തുടങ്ങുമ്പോഴാണ് ഈ പ്രദേശത്തു കാട്ടാന ശല്യവും,സാമൂഹിക വിരുദ്ധ ശല്യവും ആരംഭിച്ചത് . രാത്രി ഏഴിന് ശേഷമാണ് ടെലെസ്‌കോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുവെന്നതിനാല്‍ രാത്രി ഇവിടെ കുട്ടികളുമായിസഞ്ചാരികള്‍ എത്താന്‍ തയാറാവില്ലെന്ന് മനസിലാക്കിയത് ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സീറ്റില്‍ നിന്ന് ഉദ്യാനത്തിന് പുറത്തു അശോക സ്തംഭം സ്ഥപിച്ചതിനു മുകളിലായി ചെറിയൊരു‘പവലിയന്‍ ഉണ്ടാക്കി സ്ഥാപിക്കാന്‍ ജലസേചന വകുപ്പും ,ഡി ടി പി സിയും ചേര്‍ന്ന് തീരുമാനിച്ചത്.കഴിഞ്ഞ ജൂലായില്‍ ടെലെസ്‌കോപ്പിക് പവലിയന്‍ മാറ്റാന്‍ തീരുമാനിച്ചിട്ടും ഇതുവരെ‘മാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല.ഇതിനാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു വാങ്ങിച്ച ഉപകരണങ്ങള്‍ കേടുവന്ന് നശിച്ചു തുടങ്ങിയിട്ടുണ്ട്10000രൂപയില്‍ താഴെ മാത്രമേ ഇനിചെലവഴിക്കേണ്ടി വരികയുള്ളുവെന്നാണ് പറയപ്പെടുന്നത്.എവിടെ സ്ഥാപിച്ചാല്‍ രാത്രിപത്തുവരെ നക്ഷത്രങ്ങള്‍ അടുത്ത് കാണാനും പറ്റും.

കുട്ടികള്‍ക്ക് നേരിട്ട് കാണ്മാനും പഠിക്കാനും ഏറെ‘ ഉപകരിക്കും.ജലസേചനവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ടെലസ്‌കോപ്പ് സ്ഥാപിക്കാതിരിക്കാന്‍ കാരണം