Connect with us

Kerala

ടൂറിസം മേഖലയില്‍ പുതുതായി 1,50,000 പേര്‍ക്ക് നേരിട്ട് തൊഴില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ മാത്രമായി പുതുതായി 1,50,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകുമെന്ന് കണക്കു കൂട്ടല്‍. ഇപ്പോള്‍ ഏഴ് കേന്ദ്രങ്ങളില്‍ മാത്രമായി നടത്തിവരുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് ഇതോടെ പുതിയ മാനം കൈവരികയാണ്. കുറഞ്ഞത് 50,000 തദ്ദേശവാസികള്‍ക്ക് ഇതിന്റെ ഭാഗമായിതൊഴില്‍ പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി ഈ വര്‍ഷംകുറഞ്ഞത് 20 വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജുകള്‍ പുതുതായിആരംഭിക്കും. നാട്ടിലെ പരമ്പരാഗതതൊഴിലുകളായ കയറും, കൈത്തറിയും, മണ്‍പാത്ര നിര്‍മാണവും, കള്ള് ചെത്തലുമെല്ലാം പ്രമേയമാവുന്ന ഇത്തരം ഗ്രാമീണടൂറിസം പാക്കേജുകള്‍ടൂറിസ്റ്റുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നതായിഇതിനോടകംതെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. പരമ്പരാഗതതൊഴിലുകളെയുംകരകൗശല പ്രവര്‍ത്തനങ്ങളെയും അനുഷ്ഠാനശാസ്ത്രീയകലകളെയും ടൂറിസത്തിന്റെ

ഭാഗമാക്കുകവഴിതദ്ദേശീയര്‍ക്ക്കൂടുതല്‍വരുമാനം ഉറപ്പ് നല്‍കാനുള്ള പ്രവര്‍ത്തനവുംഉത്തരവാദിത്ത ടൂറിസംഏറ്റെടുക്കും.

Latest