സോളാര്‍ കേസ് അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്

Posted on: October 19, 2017 9:34 pm | Last updated: October 19, 2017 at 9:34 pm

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിലാണ് മന്ത്രിമാര്‍ അഭിപ്രായഭിന്നത തുറന്നു പ്രകടിപ്പിച്ചതെന്നാണു സൂചന.

വീണ്ടും നിയമോപദേശം തേടാനുള്ള തീരുമാനം സര്‍ക്കാരിനു ക്ഷീണമാണെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ തുറന്നടിച്ചു. ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. മന്ത്രി മാത്യു ടി.തോമസ് റവന്യൂമന്ത്രിയുടെ അഭിപ്രായത്തെ പിന്താങ്ങി എന്നിങ്ങനെയാണു റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഈ അഭിപ്രായങ്ങള്‍ അവഗണിച്ച് നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.