അനധികൃത സ്വത്ത് സമ്പാദനം: നവാസ് ശരീഫിനെയും മകളെയും പ്രതി ചേര്‍ത്തു

Posted on: October 19, 2017 3:25 pm | Last updated: October 20, 2017 at 9:13 am

ഇസ്‌ലാമാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മറിയം, ഭര്‍ത്താവ് മുഹമ്മദ് സഫ്ദാര്‍ എന്നിവരെ പ്രതി ചേര്‍ത്തു. ഇസ്‌ലാമാബാദിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതിയാണ് മൂവര്‍ക്കുമെതിരെ കുറ്റം ചുമത്തിയത്.

ലണ്ടനിലെ ആഡംബര ഫഌറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ലണ്ടനിലാണ് ശരീഫ്. പാനമ ഗേറ്റ് അഴിമതിയെ തുടര്‍ന്ന് നവാസ് ശരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് സുപ്രീം കോടതി അയോഗ്യനാക്കുകയായിരുന്നു. ശരീഫിനും കുടുംബാംഗങ്ങള്‍ക്കും ലണ്ടനില്‍ ആഡംബര ഫഌറ്റുകളഉം സ്വത്തുക്കളുമുണ്ടെന്നായിരുന്നു പാനമ രേഖകളിലൂടെ പുറത്തായത്.