ഹോണ്ടുറാസിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറില്‍

Posted on: October 18, 2017 10:27 pm | Last updated: October 19, 2017 at 10:20 am

കൊച്ചി: കൊച്ചിയിലെത്തിയ ആയിരങ്ങള്‍ക്ക് ഗോള്‍ വിരുന്നൊരുക്കി മഞ്ഞപ്പട ക്വാര്‍ട്ടറില്‍ കടന്നു. അവസാന പ്രീ ക്വാര്‍ട്ടറില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബ്രസീല്‍; അവസാന എട്ടില്‍ പ്രവേശിച്ചത്. ബ്രെണ്ണറുടെ ഡബിള്‍ ഗോളിന്റെ മികവിലാണ് ബ്രസീലിന്റെ ജയം.

മാര്‍കോസ് അന്റോണിയോ ആണ് മറ്റൊരു ഗോള്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ജര്‍മനിയുമായാണ് ബ്രസീല്‍ ഏറ്റുമുട്ടുക.