Connect with us

National

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ വിശാല സഖ്യം ഒരുങ്ങുന്നു

Published

|

Last Updated

അഹമ്മദാബാദ് :ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യത്തിനു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നു. ജനതാദള്‍ യുണൈറ്റഡ് വിമതനേതാവ് ഛോട്ടു വാസവ, പടിദര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താകോര്‍, ദലിത് പ്രചാരകന്‍ ജിഗ്‌നേഷ് മേവാനി എന്നിവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

 

സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സീറ്റ് വിഭജനത്തിലുള്‍പ്പെടെ ഇതു പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് അറിയിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഹമ്മദ് പട്ടേലിനായിരുന്നു ഛോട്ടു വാസവ വോട്ടുചെയ്തത്. രാഹുല്‍ ഗാന്ധിയുടെ അടുത്ത ഗുജറാത്ത് സന്ദര്‍ശനത്തോടെ വിശാലസഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നവംബര്‍ ആദ്യ ആഴ്ചയാണ് ഗുജറാത്ത് സന്ദര്‍ശനത്തിനായി രാഹുല്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

 

ഡിസംബറിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ താഴേയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മറ്റുപാര്‍ട്ടികള്‍.

---- facebook comment plugin here -----

Latest