മുരുകന്റെ മരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വീഴ്ചയെന്ന് പൊലീസ്

Posted on: October 18, 2017 6:25 pm | Last updated: October 18, 2017 at 9:58 pm

കൊല്ലം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സകിട്ടാതെ മരിക്കാനിടയാക്കിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ഗുരുതര വീഴ്ചയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജാഗ്രത കാണിച്ചിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ആശുപത്രിയിലെ സംവിധാനങ്ങള്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഡോക്ടര്‍മാര്‍ ജാഗ്രത കാണിച്ചിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടുമായിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലായിരുന്നു വെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപരം സിറ്റി പോലീസിന്റെ റിപ്പോര്‍ട്ട് കൊട്ടാരക്കരയില്‍ നടന്ന സിറ്റിംഗ് കമ്മീഷന് കൈമാറി.

മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല എന്ന ഡോക്ടര്‍മാരുടെ നിലപാട് പരിശോധിച്ച ശേഷമെ പറയാനാകു എന്നും റിപ്പോര്‍ട്ടിലുണ്ട്.

ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.