നിസ്‌ക്കാരത്തിനിടെ കുഴഞ്ഞ് വീണ് യുവാവ് മരണപ്പെട്ടു

Posted on: October 18, 2017 5:06 pm | Last updated: October 18, 2017 at 4:44 pm
SHARE

അബുദാബി: മലപ്പുറം ആതവനാട് കുറുമ്പത്തൂരിലെ തയ്യില്‍ അസ്‌കര്‍ (36) അബുദാബിയില്‍ മരണപ്പെട്ടു. ഇലക്ട്ര സ്ട്രീറ്റിലെ മസ്ജിദില്‍ വെച്ച് തിങ്കളാഴ്ച മഗ്‌രിബ് നിസ്‌ക്കാരന്തരമുള്ള സുന്നത്ത് നിസ്‌കാരത്തിനിടെയാണ് അസ്‌കര്‍ കുഴഞ്ഞ് വീണ് മരിച്ചത്. മൂസ തയ്യില്‍, സൈനബ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. എട്ടും രണ്ടരയും പ്രായമുള്ള രണ്ട് മക്കളുണ്ട്. ശംസുദ്ദീന്‍ (അബുദാബി), നാസര്‍ (ദുബൈ) സുലൈഖ , അഫ്‌സ റസിയ, പരേതയായ സൗദ എന്നിവര്‍ സഹോദരങ്ങളാണ്.

കഴിഞ്ഞ മാസമാണ് സഹോദരി സൗദ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതേതുടര്‍ന്ന് നാട്ടില്‍പോയ അസ്‌കറും സഹോദരനും കഴിഞ്ഞ ആഴ്ചയാണ് തിരിച്ചെത്തിയത്.
മയ്യിത്ത് ഇന്ന് പുലര്‍ച്ചെ നാട്ടിലേക്ക് കൊണ്ടുപോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here