ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം

Posted on: October 17, 2017 7:45 pm | Last updated: October 18, 2017 at 9:34 am
ഫോട്ടോ: പ്രദീപ് ഗൗര്‍

ന്യൂഡല്‍ഹി: വായു മലിനീകരണത്തിന് തോത് റെഡ് സോണില്‍ കടന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഡീസല്‍ ജനറേറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ബദാര്‍പുര്‍ താപനിലയത്തിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചു.

ഡല്‍ഹി പരിസ്ഥിതി മലിനീകരണ നിയന്ത്രണ അഥോറിറ്റിയാണ് നിരോധനം ഏര്‍പ്പെടെത്തിയത്.

എന്നാല്‍ മെട്രോ, ആശുപത്രി സര്‍വീസുകള്‍ക്ക് ഡീസല്‍ ജനറേറ്റര്‍ നിരോധനം ബാധകമല്ല.