സോളാര്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടാക്കിയിട്ടില്ലെന്ന് എം എം ഹസ്സന്‍

Posted on: October 17, 2017 4:44 pm | Last updated: October 18, 2017 at 9:35 am

തിരുവനന്തപുരം: സോളാര്‍ കേസിലെ കമ്മീഷന്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന് ഒരു ക്ഷീണവും ഉണ്ടാക്കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.കേസ് നേരിടാന്‍ ഹൈക്കമാന്‍ഡ് പിന്തുണയുണ്ടെന്നും, എ.ഐ.സി.സി വക്താവ് മനു അഭിഷേക് സിങ്വി ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും, റിപ്പോര്‍ട്ട് തരാന്‍ നിയമമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് ദഹിക്കാത്ത കാര്യമാണെന്നും ഹസ്സന്‍ പറഞ്ഞു.

അതേസമയം, സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കോണ്‍ഗ്രസിന് കൂടുതല്‍ നാണക്കേടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാന്‍ നിയമവശമില്ലെന്നും, പ്രത്യേക അന്വേഷണത്തിനായി നിയമാനുസൃത ഉത്തരവ് സര്‍ക്കാര്‍ ഇറക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.