Connect with us

National

കപ്പല്‍ അപകടത്തില്‍നിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ സ്വരാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ഫിലിപ്പീന്‍സിലുണ്ടായ കപ്പല്‍ അപകടത്തില്‍നിന്നും 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പലാണ് ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം പസഫിക് സമുദ്രത്തില്‍ മുങ്ങിയത്.
കപ്പലില്‍ 26 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. 10 പേരെ കാണാതായതായും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
തെരച്ചിലിനായി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും രണ്ട് കപ്പലുകളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുന്നതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ടെന്നും സുഷമ പറഞ്ഞു.

ഇന്ത്യന്‍ നാവിക സേനയുടെ പി81 കപ്പല്‍ മനിലയില്‍ എത്തിയിട്ടുണ്ടെന്നും ഉടന്‍ കപ്പല്‍ തെരച്ചില്‍ നടത്തുമെന്നും സുഷമ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പല്‍ മുങ്ങിയത്

---- facebook comment plugin here -----

Latest