ഗുജറാത്തിലെ ഭ്രാന്തന്‍ വികസനങ്ങള്‍ക്കുള്ള അവസാന ദീപാവലിയാണ് ഇതെന്ന് കോണ്‍ഗ്രസ്

Posted on: October 15, 2017 7:01 pm | Last updated: October 15, 2017 at 7:01 pm

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഭ്രാന്തന്‍ വികസനങ്ങള്‍ക്കുള്ള അവസാന ദീപാവലിയാണ് ഇതെന്ന് കോണ്‍ഗ്രസ്. ‘ഗണ്‍ഡ വികാസ് നി ചെല്ലി ദിവാലി’ എന്ന പേരില്‍ പുതിയ ഹാഷ് ടാഗ് ഉണ്ടാക്കിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിക്കെതിരെ വന്‍ പടയൊരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയും, ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഗുജറാത്തിന് വന്‍ കേന്ദ്ര സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം ദിപാലവിക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്താന്‍ പോകുന്ന രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി വിവിധ പരിപാടികളിലായി ജനങ്ങളെ നേരിട്ടു കാണുകയും ചെയ്തിട്ടുണ്ട്. പ്രസംഗത്തിലുടനീളം ബിജെപിക്കും മോദിക്കുമെതിരെ രാഹുല്‍ഹാന്ധി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

കഴിഞ്ഞ രണ്ടു ദശകങ്ങളിലായി ഗുജറാത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് ബിജെപി പ്രചരണ ആയുധമാക്കുന്നത്.