ഹര്‍ത്താല്‍; എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

Posted on: October 15, 2017 4:37 pm | Last updated: October 15, 2017 at 4:37 pm

കോട്ടയം: യുഡിഎഫ് ഹര്‍ത്താലായതിനാല്‍ എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വാഹനം തടസ്സപ്പെടുത്തുകയോ, കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയോ, ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും, ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിക്കുന്നതിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.