ലീഗിന്റെ അടിത്തറ ഇളകി: ഐ എന്‍ എല്‍

Posted on: October 15, 2017 4:28 pm | Last updated: October 15, 2017 at 7:32 pm

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം മുസ്ലിം ലീഗിന് കിട്ടിയ രാഷ്ട്രീയ പ്രഹരമാണെന്ന് ഐ എന്‍ എല്‍. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍, വോട്ടിംഗ് ശതമാനം വര്‍ധിച്ചിട്ടും ലീഗിന്റെ വോട്ടുകളിലുണ്ടായ വലിയ തോതിലുള്ള ചോര്‍ച്ച പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നതിന്റെ സൂചനയാണ്. മുസ്ലിം ലീഗ് പ്രതിനിധീകരിക്കുന്ന സാമുദായിക രാഷ്ട്രീയത്തെ വോട്ടര്‍മാര്‍ നിരാകരിക്കുന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും ആക്ടിംഗ് പ്രസിഡന്റ് കെ എസ് ഫക്രുദ്ദീനും ജന. സെക്രട്ടറി എ പി അബ്ദുല്‍ വഹാബും പറഞ്ഞു.

ഇടതുപക്ഷ വോട്ടുകളിലുണ്ടായ ഗണ്യമായ വര്‍ധന ഉടതുപക്ഷം പ്രതിനിധാനം ചെയ്യുന്ന മതേതര നിലപാടിനുള്ള അംഗീകാരമാണ്. യു ഡി എഫും ബി ജെ പിയും എസ് ഡി പി ഐയും അഴിച്ചുവിട്ട കടുത്ത ഇടതുപക്ഷ വിരുദ്ധ പ്രചാരണം വിലപ്പോയില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.