Kerala
വേങ്ങര യുഡിഎഫിന്റെ ഉറച്ചകോട്ടതന്നെ: കുഞ്ഞാലിക്കുട്ടി
വേങ്ങര: വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിന്റെ വോട്ട് കുറുഞ്ഞത് കാര്യമാക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫ് ഭരണത്തിന്റെ സ്വാധീനമുപയോഗിച്ച് ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പുറത്തെടുത്ത് പ്രയോഗിച്ചാലും വേങ്ങരയില്‍ യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ സര്‍വ്വ സന്നാഹവുമായി ഒന്നടങ്കം എത്തിയാലും ലീഗിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. സോളാര്‍ ബോംബ് പ്രയോഗിച്ചിട്ടും ഏറ്റില്ല എന്നതാണ് വസ്തുത.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വതന്ത്രരും മറ്റ് കക്ഷിരഹിതരും ഇല്ലാത്തതിനാലാണ് എസ്.ഡി.പി.ഐ അടക്കമുള്ളവര്‍ ഇത്രയും വോട്ട് പിടിച്ചത്. സോളാര്‍ എഫക്ട് അല്ല, അധികാരവും മറ്റു ശക്തികളും ഉപയോഗിച്ചുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സ്വതന്ത്രരും മറ്റ് കക്ഷിരഹിതരും ഇല്ലാത്തതിനാലാണ് എസ്.ഡി.പി.ഐ അടക്കമുള്ളവര്‍ ഇത്രയും വോട്ട് പിടിച്ചത്. സോളാര്‍ എഫക്ട് അല്ല, അധികാരവും മറ്റു ശക്തികളും ഉപയോഗിച്ചുള്ള നീക്കമാണ് എല്‍.ഡി.എഫ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.





