വേങ്ങരയില്‍ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചു: വിഎം സുധീരന്‍

Posted on: October 15, 2017 11:14 am | Last updated: October 15, 2017 at 4:30 pm

വേങ്ങര: എതിര്‍പ്പുകളെയും അധികാര ദുര്‍വിനിയോഗത്തെയും നേരിട്ട് നേടിയതാണ് വേങ്ങരയിലെ തെരഞ്ഞെടുപ്പ് വിജയമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ വര്‍ഗീയ പ്രചരണം ഗുണകരമായത് എസ്.ഡി.പി.ഐക്കാണെന്നും സുധീരന്‍ പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും ഒത്ത് വേങ്ങരയെ ലക്ഷ്യമാക്കി വാക് പോരു കളിച്ചു. ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് സി.പി.എമ്മിന് ലഭിച്ചു. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ ഒത്തുകളിയുടെ പ്രതികരണം സി.പി.എമ്മിന് അനുകൂലമാക്കാന്‍ താത്കാലകമായി അവര്‍ക്ക് സാധിച്ചുവെന്നും വി.എം സുധീരന്‍ പറഞ്ഞു. ഈ വിജയവും സ്വാഭാവികമായി യു.ഡി.എഫ് വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ച്നടപ്പിലാക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.