നിരാശയില്ലെന്ന് കെഎന്‍എ ഖാദര്‍

Posted on: October 15, 2017 10:28 am | Last updated: October 15, 2017 at 12:06 pm

ഭൂരിപക്ഷം കുറഞ്ഞതില്‍ നിരാശയില്ലെന്ന് കെഎന്‍എ ഖാദര്‍. എല്‍ഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യുഡിഎഫിന് രാഷ്ട്രീയ പരാജയമായി ഇതിനെ കണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ വിജയ പരാജയങ്ങളെയെല്ലാം പാര്‍ട്ടി പരിശോധിക്കും.

യുഡിഎഫിന് മേല്‍കൈയുള്ള ബൂത്തുകളില്‍ പോലീസിനെ ഉപയോഗിച്ച് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥരെയും മറ്റു ഇടതുപക്ഷ പ്രവര്‍ത്തകരെയും മറ്റുദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തു.