സോളാര്‍ റിപ്പോര്‍ട്ട്: സാഹചര്യം ഗൗരവമുള്ളത്: സുധീരന്‍

Posted on: October 14, 2017 1:16 pm | Last updated: October 14, 2017 at 6:43 pm

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സാഹചര്യം ഗൗരവമുള്ളതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍.

ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. വിഷയത്തില്‍ പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചക്കില്ലെന്നും സുധീരന്‍ പറഞ്ഞു.