Connect with us

International

ഇറാനെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക

Published

|

Last Updated

ടെഹ്‌റാനില്‍ നടന്ന യു എസ്‌വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന്

വാഷിംഗ്ടണ്‍: ആണവോര്‍ജ്ജ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാനെതിരെ കൂടുതല്‍ കടുത്ത നടപടിയുമായി അമേരിക്ക. ഇറാനുമായി ഒബാമയുടെ കാലത്തുണ്ടാക്കിയ കരാര്‍ റദ്ദാക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിനെതിരെയും നടപടി ശക്തമാക്കുന്നുണ്ട്. ഇറാന്റെ സായുധ സംഘത്തിനെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കടുത്ത ഇറാന്‍വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് അധികാരത്തിലേറിയ ഉടനെ ആണവകരാര്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഡെമോക്രാറ്റിക്കുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ട്രംപ് ഇതില്‍ നിന്ന് പിന്മാറുകയായിരുന്നു.
നാല് വര്‍ഷം മുമ്പ് അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും തമ്മില്‍ ഫോണില്‍ സംസാരിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാകാന്‍ വഴിതെളിച്ചത്. തുടര്‍ന്ന് 2015ല്‍ ആണവ പദ്ധതികള്‍ കുറക്കാന്‍ ഇറാന്‍ സമ്മതിച്ചു. തുടര്‍ന്ന് ഇറാനെതിരായ ഉപരോധങ്ങള്‍ നീക്കുകയായിരുന്നു. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂനിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരമാണ് ഇറാനെതിരെയുള്ള ഉപരോധങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നത്.
ആണവോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഒബാമ ഭരണകൂടം നീക്കിയിരുന്നു. ഇറാന്‍ ആണവോര്‍ജ്ജങ്ങള്‍ വികസിപ്പിക്കുന്നത് ആക്രമണത്തിന് വേണ്ടിയാണെന്ന് അമേരിക്കയുടെ ആരോപണം. എന്നാല്‍ ആഭ്യന്തര വികസനത്തിന് വേണ്ടിയാണിതെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.