ശബരിമലയിലെ സ്ത്രീ പ്രവേശം; പ്രയാര്‍ ഗോപാലകൃഷണന്റെ പ്രസ്താവനക്കെതിരെ ദേവസ്യം മന്ത്രി

Posted on: October 13, 2017 9:01 pm | Last updated: October 14, 2017 at 11:10 am

തിരുവനന്തപുരം: പ്രയാര്‍ ഗോപാലകൃഷ്ണന്റെ മനസിലെ തെറ്റായ ചിന്തകള്‍ പറയാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് സംസ്‌കാര ശൂന്യമായ ജല്‍പ്പനങ്ങള്‍ നടത്തുന്നത് ശരിയല്ല. പ്രയാറിന്റെ പ്രസ്താവന ശബരിമല ഭക്തരെയും സ്ത്രീ സമൂഹത്തേയും ഒരുപോലെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ശബരിമലയെ തായ്‌ലന്‍ഡ് ആക്കരുതെന്നും പ്രയാര്‍ പറഞ്ഞു. കോടതി വിധിച്ചാലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ മലകയറില്ല. സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വംബോര്‍ഡിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.