Connect with us

National

ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ നാല് ദിവസത്തിനിടെ 69 കുഞ്ഞുങ്ങള്‍ കൂടി മരിച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരെഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. നാല് ദിവസത്തിനിടെ 69 കുഞ്ഞുങ്ങള്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 19 ശിശുമരണങ്ങളാണ് ആശുപത്രിയിലുണ്ടായത്.

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ എഴുപതോളം കുട്ടികള്‍ മരിച്ചിരുന്നു. സംഭവം രാജ്യത്തിന് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം തുടര്‍ക്കഥയായി.

Latest