നാദാപുരത്ത് ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്ക്

Posted on: October 13, 2017 4:12 pm | Last updated: October 13, 2017 at 8:34 pm

കോഴിക്കോട്: നാദാപുരം കക്കംവെള്ളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

കക്കംവെള്ളി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് വളയത്തേക്ക് പോകുകയായിരുന്ന ബസും തൊട്ടില്‍പ്പാലത്ത് നിന്ന് വടകരയിലേക്ക് വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍ പെട്ടത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാദാപുരം ഗവ. ആശുപത്രിയിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.