കലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി

Posted on: October 13, 2017 9:18 am | Last updated: October 13, 2017 at 12:52 pm

സാന്ററോസ: കലിഫോര്‍ണിയയിലുണ്ടായ ശക്തമായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 31 ആയി. ഇരുന്നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തോളം വീടുകള്‍ കത്തിനശിച്ചു. 68,800 ഹെക്ടര്‍ സ്ഥലം കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.

170 അഗനിശമനാസേന വാഹനങ്ങളും 73 ഹെലിക്കോപ്റ്ററുകളും എണ്ണായിരത്തോളം അഗ്നിരക്ഷാസേനാംഗങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്.