ഹര്‍ത്താല്‍ ആഹ്വാനംചെയ്ത പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ നോട്ടിസ്

Posted on: October 12, 2017 6:54 pm | Last updated: October 12, 2017 at 10:48 pm

കൊച്ചി: തിങ്കളാഴ്ചത്തെ ഹര്‍ത്താലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൈക്കോടതി നോട്ടിസ്.

ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മാധ്യമങ്ങളിലൂടെ സര്‍ക്കാര്‍ ഉറപ്പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍േദശിച്ചു.

സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കോടതിക്ക് ഉറപ്പു നല്‍കി. തുടര്‍ന്ന് കോടതി രമേശ് ചെന്നിത്തയ്ക്ക് നോട്ടീസ് അയയക്കാനും നിര്‍ദേശിച്ചു.

യുഡിഎഫ് ഹര്‍ത്താലിനെതിരെ കോട്ടയം സ്വദേശിയായ സോജന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 16ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.