Connect with us

Ongoing News

ഒന്നിനെതിരെ നാല് ഗോളുകള്‍;ഏഷ്യന്‍ ഫുട്‌ബോളിന് ഇന്ത്യയുമുണ്ടാകും

Published

|

Last Updated

ബെംഗളൂരു: എ.എഫ്.സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ത്യയുമുണ്ടാകും. ബെംഗളൂരു ശ്രീ കണ്ഠീരവ സ്‌റ്റേഡയിത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മക്കാവുവുനെ ഒന്നിനെതിരെ നാല് ഗോളിന് തകര്‍ത്താണ് ഇന്ത്യ യോഗ്യതയുറപ്പിച്ചത്.

ആദ്യ പാദത്തില്‍ മക്കാവുവിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യ ജയിച്ചിരുന്നു. ഗ്രൂപ്പ് എയില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യയുടെ മുന്നേറ്റം. നാല് മത്സരങ്ങളില്‍ നാലെണ്ണത്തിലും ഇന്ത്യ വിജയിച്ചു.
മഴയില്‍ കുതിര്‍ന്ന ബെംഗളൂരുവില്‍ ഇന്ത്യ ഗോള്‍മഴ പെയ്യിക്കുകയായിരുന്നു. 28ാം മിനിറ്റില്‍ റൗളിന്‍ ബോര്‍ജെസിലൂടെ ഇന്ത്യ ലീഡ് നേടി. ബോക്‌സിന് മുന്നില്‍ നിന്ന് മക്കാവു പ്രതിരോധത്തിന് ആലോചിക്കാന്‍ സമയം ലഭിക്കും മുമ്പ് ബോര്‍ജെസ് ലക്ഷ്യം കാണുകയായിരുന്നു

Latest