സഊദിയില്‍ ഇഖാമ പുതുക്കാന്‍ 10 രാജ്യങ്ങളിലുള്ളവര്‍ക്ക് എച്ച് ഐ വി ടെസ്റ്റ് നിര്‍ബന്ധം

Posted on: October 11, 2017 5:35 pm | Last updated: October 17, 2017 at 6:47 pm

ജിദ്ദ: പത്ത് രാജ്യങ്ങളിലെ പൗരന്മാരുടെ ഇഖാമ പുതുക്കണമെങ്കില്‍ എച്ച് ഐ വി ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സഊദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ മദീന ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സുഡാന്‍, എരിത്രിയ,എത്യോപ്യ,കെനിയ,സോമാലിയ ,ജിബൂത്തി,തായ്‌ലന്റ്,നൈജീരിയ,നേപ്പാള്‍,വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണു പരിശോധന നിര്‍ബന്ധമാകുക.

നേരത്തെ ചില രാജ്യക്കാര്‍ക്ക് എച്ച് ഐ വി ടെസ്റ്റ് ബാധകമായിരുന്നെങ്കിലും പിന്നീട് നിബന്ധന ഒഴിവാക്കിയിരുന്നു

ആറു വിഭാഗക്കാര്‍ക്ക് ഇഖാമ ഇഷ്യൂ ചെയ്യുന്നതിനു മുംബേ ഹെപറ്റൈറ്റിസ് ബി വാക്‌സിനേഷന്‍ നല്‍കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ െ്രെഡവര്‍മാര്‍,വീട്ട് വേലക്കാര്‍,ആരോഗ്യ മേഖലയിലുള്ളവര്‍,ബാര്‍ബര്‍മാര്‍,വെല്‍ഫെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, രോഗവിമുക്തരായിക്കൊണ്ടിരിക്കുന്നവര്‍ എന്നിവരാണു ആറു വിഭാഗങ്ങള്‍.