Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രാദേശിക ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രാദേശിക ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തെ വിജനമായ സ്ഥലത്തുവച്ചാണ് ഇയാള്‍ കടന്നു പിടിച്ചെന്നാണ് കേസ്. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ ഓടിക്കയറുകയായിരുന്നു. മുമ്പും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

Latest