ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 12 സ്വര്‍ണക്കട്ടികള്‍ പിടികൂടി

Posted on: October 10, 2017 7:53 pm | Last updated: October 10, 2017 at 7:53 pm

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 12 സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് പിടികൂടി.

വിപണിയില്‍ 41,65,560 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. റിയാദില്‍നിന്ന് എത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.