ഡല്‍ഹിയില്‍ പടക്ക വില്‍പ്പനക്ക് നിരോധനം

Posted on: October 9, 2017 12:58 pm | Last updated: October 9, 2017 at 12:58 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ നഗരങ്ങളിലും ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം വില്‍ക്കുന്നത് സുപ്രീം കോടതി നിരോധിച്ചു. നവംബര്‍ ഒന്നുവരെയാണ് നിരോധനം. അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. രാജ്യത്ത് അന്തരീക്ഷ മലിനീകരണം ഏറെയുള്ള പ്രദേശമാണ് ഡല്‍ഹി.